UAE lottery: യുഎഇയിൽ ചായകുടി ശീലം മാറ്റിവച്ച് ഭാഗ്യം പരീക്ഷിച്ച 12 അംഗ ഇന്ത്യക്കാർക്ക് 2.32 കോടി രൂപ സമ്മാനം നേടി. യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് 10 ലക്ഷം ദിർഹം സമ്മാനമായി ഇവരെ തേടി എത്തിയത്. തമിഴ്നാട് ശിവകാശി സ്വദേശി ആനന്ദ് പെരുമാൾ സ്വാമിയുടെ പേരിൽ എടുത്ത ടിക്കറ്റിനാണ് വൻതുക ഭാഗ്യസമ്മാനമായി ലഭിച്ചത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ആനന്ദ് സഹപ്രവർത്തകരും സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. മാസത്തിൽ ചായ കുടിക്കാൻ ചെലവഴിക്കുന്ന 16 ദിർഹം വീതം മാറ്റിവച്ച് 12 പേർ ചേർന്ന് സ്ഥിരമായി ടിക്കറ്റെടുത്തിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂhttps://chat.whatsapp.com/L6hYb7cEsDxCEiHpJHthOe 50 ദിർഹം വിലയുള്ള 2 ടിക്കറ്റ് വീതമാണ് ഇവർ എടുത്തിരുന്നത്. ഒടുവിൽ ഭാഗ്യം തുണച്ചു. സമ്മാനത്തുക ആനുപാതികമായി വീതിക്കും. അടുത്ത മാസം വിവാഹിതനാകാൻ പോകുന്ന ആനന്ദിന് ഇത് വിവാഹ സമ്മാനം കൂടിയാണ്.
Related Posts

India pak conflict; സന്തോഷ വാർത്ത!!! വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാക്കിസ്ഥാനും, തീരുമാനത്തെ അഭിനന്ദിച്ച് ട്രംപ്
