വേനലവധി പടിവാതിൽക്കലെത്തി നിൽക്കെ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷ നേടാനായി നാടുപിടിച്ച് പ്രവാസി മലയാളികൾ. നിരവധി പ്രവാസി കുടുംബങ്ങളാണ് ഓരോ ദിവസവും നാട്ടിലേക്ക് വരുന്നത്. ജൂണിലാണ് ഇന്ത്യൻ സ്കൂളുകൾക്ക് അവധി ആരംഭിക്കുന്നത്, എന്നാൽ മേയ് രണ്ടാം വാരത്തോടെ തന്നെ പലരും നാട്ടിലേക്ക് എത്തി. ഇനിയുള്ള ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവരും ഏറെയാണ്. വേനലവധി പ്രമാണിച്ച് മേയ് 20ന് ശേഷം ഉയർന്നു തുടങ്ങുന്ന ടിക്കറ്റ് നിരക്ക് ബലി പെരുന്നാളും കഴിഞ്ഞ് ജൂൺ അവസാന വാരത്തിലാണ് കുറയുന്നത്. അതിനാൽ തന്നെ, നേരത്തെ നാട്ടിലെത്തി ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ് പല പ്രവാസികളും. ബജറ്റ് എയർലൈനുകളിൽ അടക്കം മൂന്നിരട്ടി വരെ ഉയർന്ന നിരക്കാണ് ടിക്കറ്റുകൾക്ക് ഈടാക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂhttps://chat.whatsapp.com/L6hYb7cEsDxCEiHpJHthOe കണക്ഷൻ വിമാനങ്ങളിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്നില്ല. മസ്‌കത്തിൽ നിന്നും കേരള സെക്ടറുകളിലേക്ക് പറക്കാൻ എയർ ഇന്ത്യ എക്സ്പ്രസിലും സലാം എയറിലും 44 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, മേയ് 22ന് ഇതേ റൂട്ടുകളിൽ നിരക്ക് 76 റിയാലിന് മുകളിലാണ്. മേയ് 26 മുതലുള്ള ടിക്കറ്റ് ലഭിക്കാൻ 100 റിയാലിന് മുകളിൽ നൽകണം. ഒമാൻ എയർ നിരക്കുകൾ ഇതിലും ഏറെ ഉയർന്നതാണ്. നാലംഗ കുടുംബത്തിന് നാട്ടിലേക്കുള്ള യാത്രക്ക് ടിക്കറ്റ് ഇനത്തിൽ മാത്രം 500 റിയാലോളം ചെലവ് വരും. മടക്ക യാത്രാ ചെലവ് വേറെയും.അതേസമയം, അവധിക്കാലത്തെ ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം നാട്ടിലേക്കുള്ള യാത്രക്ക് പകരം അയൽ നാടുകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നവരും പ്രവാസികളിലുണ്ട്. ഉംറ തീർഥാടനത്തിന് അവധിക്കാലം തിരഞ്ഞെടുക്കുന്നവരും പ്രവാസി മലയാളികൾക്കിടയിൽ നിരവധിയാണ്.
Home
Uncategorized
കീശ കീറും ടിക്കറ്റ് നിരക്ക്, നേരത്തെ നാടണഞ്ഞ് പ്രവാസികൾ