കുവൈറ്റ് സിറ്റി,:നിശ്ചിത സമയപരിധിക്കുള്ളിൽ കുവൈറ്റിന്റെ റെയിൽവേ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള അതോറിറ്റിയുടെ നീക്കം ആവർത്തിച്ച് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ (PART) ഡയറക്ടർ ജനറൽ എഞ്ചിനീയർ ഖാലിദ് അൽ-ഒസൈമി . ബന്ധപ്പെട്ട ഏജൻസികളുമായി നേരിട്ട് ഇടപെടുകയും തടസ്സം നേരിടുന്ന മേഖലകളിൽ അതിവേഗം പരിഹാരം എത്തിക്കുന്നതാണ്. റെയിൽവേ പദ്ധതിയുടെ കൺസൾട്ടേറ്റീവ് കരാറിന്റെ ആക്ടിംഗ് മേധാവിയുമായി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ് ഈ പ്രസ്താവന. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂhttps://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
റെയിൽവേ ട്രാക്കിന്റെ വിശദമായ ഡിസൈൻ അവലോകനം ചെയ്യുക, ട്രാക്കിന്റെ സ്പെസിഫിക്കേഷനുകളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യുക, കൺസൾട്ടേറ്റീവ് കരാറിന് കീഴിൽ പദ്ധതി ആരംഭിക്കുന്നതിനുള്ള അതിവേഗ നടപടിക്രമങ്ങൾ തുടങ്ങിയവയെല്ലാം യോഗത്തിൽ ചർച്ചചെയ്യപ്പെട്ടു. ഗൾഫ് റെയിൽവേ ശൃംഖലയുടെ ഭാഗമായി 111 കിലോമീറ്റർ വികസിപ്പിക്കുന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടം. പദ്ധതിയുടെ സുഗമവും കാര്യക്ഷമവുമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിന് എല്ലാ പിന്തുണയും അധികൃതർ നൽകി വരുന്നുണ്ട്.