Posted By ashly Posted On

വിദേശജോലി തട്ടിപ്പ് കേസ്: അറസ്റ്റിലായ കൺസൽറ്റൻസി ഉടമയ്ക്ക് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ്

Karthika Pradeep Fake Doctor കൊച്ചി: വിദേശജോലി തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിന് ഡോക്ടർ ലൈസൻസില്ലെന്ന് പോലീസ്. യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും ഇത് പൂർത്തിയാക്കിയതായോ കേരളത്തിൽ രജിസ്ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല. കാർത്തികയുടെ മൊഴികൾ പരിശോധിച്ചശേഷം തുടർനടപടികള്‍ സ്വീകരിക്കും. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കാർത്തികയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe തൃശൂർ സ്വദേശിനിയുടെ പരാതിയിൽ വിശ്വാസവഞ്ചനയ്‌ക്കാണ്‌ എറണാകുളം സെൻട്രൽ പോലീസ്‌ കാർത്തികയെ അറസ്റ്റ്‌ ചെയ്‌തത്‌. യുകെയ്നിൽ സോഷ്യൽ വർക്കറായി ജോലിനൽകാമെന്ന് പറഞ്ഞ്‌ 5.23 ലക്ഷം രൂപയാണ് തൃശൂർ സ്വദേശിനിയിൽനിന്നു കാര്‍ത്തിക തട്ടിയെടുത്തത്‌. എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്‌ ജില്ലകളിലെ പോലീസ്‌ സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്‌. ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എജ്യുക്കേഷനൽ കൺസൽറ്റൻസിക്ക്‌ ലൈസൻസില്ലെന്നു കണ്ടെത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *