Red Tide; കുവൈറ്റിൻ്റെ തീരപ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ റെഡ് ടൈഡും ചത്ത മത്സ്യങ്ങളും . വേനൽക്കാലത്തിന്റെ തുടക്കത്തിൽ സമുദ്രോപരിതലത്തിൽ താപനിലയിലുണ്ടായ വർദ്ധനവ് കാരണമാണിതെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) സ്ഥിരീകരിച്ചു. ഈ ആഴ്ച നിരവധി പ്രാദേശിക ബീച്ചുകളിൽ ചെമ്പട പ്രതിഭാസം റിപ്പോർട്ട് ചെയ്തിരുന്നു. കുടാതെ നിരവധി മത്സ്യങ്ങൾ ചത്ത് പൊങ്ങുകയും ചെയ്തു. വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജൻ്റെ അളവ് കുറയ്ക്കാനും കടലിൻ്റെ നിറം മാറ്റാനും ഇത് ഒടുവിൽ മത്സ്യങ്ങളെ ശ്വാസംമുട്ടിക്കാൻ കാരണമാകുന്ന ഒരു പ്രത്യേക തരം ഫൈറ്റോപ്ലാങ്ക്ടൺ ആൽഗേയുടെ സാന്നിധ്യം കണ്ടെത്തി. കുവൈറ്റിൻ്റെ തീരങ്ങളിലോ അതിൻ്റെ പ്രദേശിക ജലാശയങ്ങളിലോ മത്സ്യങ്ങൾ ചത്തൊടുങ്ങിയതായി കണ്ടാൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് EPA-യെ ഉടൻ അറിയിക്കണമെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അൽ-ഇബ്രാഹിം പൗരന്മാരോടും താമസക്കാരോടും മത്സ്യത്തൊഴിലാളികളോടും അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe കുവൈറ്റ് ഉൾക്കടലിൽ പരിസ്ഥിതി സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനും സമുദ്രജീവികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിൽ EPA ഫീൽഡ് സർവേകൾ നടത്തുമെന്നും വ്യക്തമാക്കി.
Home
KUWAIT
Red Tide; കുവൈത്തിൽ ചൂട് കൂടുന്നു ; കൂടാതെ മീനുകൾ ചത്തുപൊങ്ങുന്നു, വെള്ളത്തിന്റെ നിറത്തിലും