Posted By admin Posted On

Indian update പാക്ക് യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തിയില്‍ ;നാലു നഗരങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി: യുദ്ധം ശക്സ്തമാകുന്നോ??

രാത്രി പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാനിലെ നാലു നഗരങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ലഹോറിലും ഇസ്‌ലമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലുമാണ് ആക്രമണം നടന്നത്. ലഹോറില്‍ ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. പാക്ക് പഞ്ചാബിലെയും വ്യോമ മുന്നറിയിപ്പ് സംവിധാനം തകര്‍ത്തു. സര്‍ഗോധയിലും ഫൈസ്‌ലാബാദിലും വ്യോമ പ്രതിരോധസംവിധാനം തകര്‍ത്തു
കൂടാതെ ജമ്മുവില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക്ക് യുദ്ധവിമാനം. മൂന്ന് പാക്ക് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു. അമേരിക്കൻ നിർമിത F-16, ചൈനീസ് നിർമിത J17 എന്നിവയാണ് വെടിവച്ചിട്ടത്. ഇന്ത്യൻ യുദ്ധവിമാനങ്ങൾ ജമ്മുവിൽ നിന്ന് പറന്നുയർന്നതായും വിവരമുണ്ട്.
ജെയ്സാൽമീരിലും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇന്ത്യന്‍ പ്രതിരോധ സംവിധാനമായ S 400 ആക്രമണത്തെ തടുത്തു. ഒരേ സമയം വ്യാപക ആക്രമണത്തിനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. പൂഞ്ചിലും പാക്ക് ആക്രമണം തുടരുകയാണ്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തി ജില്ലകൾ എല്ലാം ഇരുട്ടിലാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *