Kottayam Woman Accident Death കോട്ടയം: കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം. യുവതിയെ മനപ്പൂർവ്വം കാറിടിപ്പിച്ചതാണെന്ന് പോലീസ് നിഗമനം. കോട്ടയം കറുകച്ചാലിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ മരിച്ച കൂത്രപ്പള്ളി സ്വദേശി നീതുവിന്‍റെ മുൻ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദാണ് കസ്റ്റഡിയിലുള്ളത്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ നീതു നായരാണ് മരിച്ചത്. കൂത്രപ്പള്ളി സ്വദേശി നീതു കുറച്ച് കാലമായി ഭർത്താവായി അകന്നുകഴിയുകയാണ്. ഇന്നലെ (മെയ് 6) രാവിലെ കറുകച്ചാൽ വെട്ടുകല്ലിന് സമീപത്ത് വെച്ചാണ് നീതുവിനെ വാഹനം ഇടിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe