dubai duty free millennium millionaire draw ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിയടക്കം വന്‍തുക സമ്മാനം. രണ്ട് പേര്‍ക്ക് 10 ലക്ഷം ഡോളര്‍ (എട്ടര കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനമാണ് നേടിയത്. പ്രവാസി മലയാളിക്കൊപ്പം ഒരു പാകിസ്ഥാന്‍ സ്വദേശിയും എട്ടര കോടിയോളം രൂപയാണ് സ്വന്തമാക്കിയത്. ദുബായില്‍ താമസിക്കുന്ന 49കാരനായ ബിജു തെരൂല്‍ ആണ് നറുക്കെടുപ്പില്‍ വിജയിച്ച മലയാളി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ 499-ാമത് സീരീസ് നറുക്കെടുപ്പിലാണ് ഇദ്ദേഹം സമ്മാനം നേടിയത്. 0437 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മനല്‍ രണ്ടില്‍ നിന്ന് ഏപ്രില്‍ 19നാണ് ബിജു ഈ ടിക്കറ്റ് വാങ്ങിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അവധിക്ക് കേരളത്തിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലെത്തിയതാണ് ഇദ്ദേഹം. നാട്ടിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് വാങ്ങിയ ടിക്കറ്റാണ് ബിജുവിന് കോടികളുടെ സമ്മാനം നേടിക്കൊടുത്തത്. റീട്ടെയ്ല്‍ ശൃംഖലയുടെ ഭാഗമായാണ് ബിജു ജോലി ചെയ്യുന്നത്. കഴിഞ്ഞ 20 വര്‍ഷമായി യുഎഇയില്‍ താമസിച്ചുവരുന്ന ഇദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി, ഈ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നു, സമ്മാനവിവരം അറിഞ്ഞ് ബിജു പറഞ്ഞു. 1999ല്‍ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍ തുടങ്ങിയത് മുതല്‍ ഒന്നാം സമ്മാനം നേടുന്ന 248-ാമത് ഇന്ത്യക്കാരനാണ് ബിജു.
Home
GULF
Dubai Duty Free Millennium Millionaire Draw: വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വാങ്ങിയ ടിക്കറ്റ് കോടീശ്വരനാക്കി മലയാളിക്ക് വന്‍തുക സമ്മാനം
Related Posts

Norka New Website: നോര്‍ക്കയുടെ പുതിയ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്ന് ആരോപണം; പൊല്ലാപ്പിലായി പ്രവാസികള്‍

Tour Package Scam: ടൂര്‍ പാക്കേജ് തട്ടിപ്പുകളില്‍ വലയിലാകുന്നവരില്‍ കൂടുതലും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍; മറഞ്ഞിരിക്കുന്ന ചതിക്കുഴികള്‍…

UK Malayali Dies in Flight: ഭാര്യാ മാതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വിമാനത്തില്‍ വെച്ച് പ്രവാസി മലയാളി മരിച്ചു
