കുവൈത്ത് സിറ്റി: നിർബന്ധിത തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ഹവല്ലി ഗവർണറേറ്റിലെ ഒരു ബിദൂണിനെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വ്യക്തിയുടെ താമസസ്ഥലത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ബിദൂണിനെ അറസ്റ്റ് ചെയ്ത് അധികാരികൾക്ക് റഫർ ചെയ്തു. കൂടാതെ, ക്യാപിറ്റൽ ഗവർണറേറ്റിലാണ് അറബ് പൗരനായ ഒരു പ്രവാസിയെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാള്‍ക്ക് ഒരു ക്രിമിനൽ കേസിൽ 10 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇദ്ദേഹത്തെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1