Kuwait School Fire കുവൈത്ത് സിറ്റി: സാൽമിയയിൽ സ്കൂളിൽ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച (ഏപ്രില്‍ 27) രാവിലെയാണ് സ്കൂൾ ഓഫീസിൽ ചെറിയ രീതിയില്‍ തീപിടുിത്തം ഉണ്ടായത്. അൽ ബിദ, സാൽമിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ ഉടൻ തന്നെ സ്കൂളിലെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1