വിമാനടിക്കറ്റ് നിരക്ക് കൂടുമോ? ബാധിക്കുമോ ഈ വിമാനത്താവളങ്ങളെ?

Airfares Increase ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാതയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വ്യോമയാനരംഗത്ത് തിരിച്ചടിയാകുമോയെന്ന് ആശങ്ക ഉയരുന്നു. പെഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ശക്തമായ നിലപാടെടുത്തതോടെയാണ് വ്യോമപാത അടക്കാന്‍ പാകിസ്ഥാന്‍ തീരുമാനമെടുത്തത്. മേയ് 23 വരെ നിലവിലെ വിലക്ക് തുടരും. വടക്കേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യു.എസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് ഇനി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരും. യാത്രാ സമയത്തില്‍ രണ്ട് മണിക്കൂറെങ്കിലും കൂടുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കേരളത്തില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങളെ തീരുമാനം ബാധിക്കില്ലെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. എന്നാല്‍, ഡല്‍ഹി, അമൃത്‌സര്‍, ജയ്പൂര്‍, ലഖ്‌നൗ, വാരണാസി എന്നീ വിമാനത്താവളങ്ങളില്‍നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങളെ ബാധിച്ചേക്കാന്‍ സാധ്യതയുണ്ട്. ഡല്‍ഹിയില്‍ നിന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങള്‍ പാക് വ്യോമപാതയില്‍ കൂടിയാണ് സാധാരണ സഞ്ചരിക്കുന്നത്. എന്നാല്‍, ഇനി മുതല്‍ ഇവയ്ക്ക് 20 – 30 മിനിറ്റ് വരെ അധികം പറക്കേണ്ടി വരും. അതായത്, ഡല്‍ഹിയില്‍നിന്ന് വിമാനങ്ങള്‍ പുറപ്പെടും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ഗുജറാത്തിലോ മഹാരാഷ്ട്രയിലോ എത്തിയശേഷം വലത് ഭാഗത്തേക്ക് തിരിഞ്ഞ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് പോകും. യൂറോപ്പിലേക്കും യു.എസിലേക്കുമുള്ള സര്‍വീസുകള്‍ ഷാര്‍ജയിലോ ഒമാനിലോ എത്തിയശേഷം ഇറാന് മുകളിലൂടെ യാത്ര തുടരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മണിക്കൂറോളം സമയം വിമാനം അധികം പറന്നാല്‍ ഇന്ധന ഇനത്തില്‍ മാത്രം കോടികളാണ് വിമാനക്കമ്പനികള്‍ക്ക് ചെലവാകുന്നത്. ഇതിന് പുറമെ, ജീവനക്കാര്‍ക്ക് അധിക ശമ്പളവും നല്‍കണം. ജീവനക്കാര്‍ കൂടുതല്‍ നേരം ജോലി ചെയ്യേണ്ടത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. 2019ല്‍ ബലാക്കോട്ടിലെ തിരിച്ചടിയെ തുടര്‍ന്ന് പാകിസ്ഥാന്‍ നാല് മാസത്തേക്ക് വ്യോമപാത അടച്ചിരുന്നു. അന്ന് പ്രതിമാസം 100 കോടി രൂപ വീതമാണ് എയര്‍ ഇന്ത്യക്ക് മാത്രം അധികം ചെലവാക്കേണ്ടി വന്നത്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മൊത്തത്തില്‍ 700 കോടി രൂപയോളം നഷ്ടമുണ്ടായെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy