Sleeping Prince; രാജകുടുംബാംഗങ്ങളുടെ ജീവിതം സന്തോഷവും ആഢംബരവും നിറഞ്ഞതാണെന്നാന്ന പൊതുവെ എല്ലാവരും കരുതുന്നത്. എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ലാത്ത സംഭവങ്ങളും ഉണ്ട്. സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരൻ്റെ ജീവിതം ആരെയും നൊമ്പരപ്പിക്കുന്ന ഒന്നാണ്. കഴിഞ്ഞ ദിവസം അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരന് 36 വയസ്സ് തികഞ്ഞു. 20 വർഷമായി അദ്ദേഹം കോമയിലാണ്. ഇത്രയും വർഷം പിന്നിട്ടിട്ടും ആരോഗ്യ നിലയിൽ ഏതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. 2005ൽ ഉണ്ടായ ഒരു കാർ അപകടത്തെ തുടർന്നാണ് അൽ വലീദ് രാജകുമാരൻ കോമയിലായത്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് രാജകുമാരൻ്റെ ജീവിതം നിലനിർത്തുന്നത് തന്നെ. സാധരണ ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 അന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റാം എന്ന് തീരുമാനിച്ചെങ്കിലും അൽ വലീദ് രാജകുമാരന്റെ പിതാവ് അതിന് സമ്മതിച്ചിരുന്നില്ല. തുടർന്നാണ് ചലനമറ്റ് അൽ വലീദ് കോമയിൽ തന്നെ തുടരുന്നത്. എന്നാൽ 2019ൽ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ പിന്നീട് വീണ്ടും യാതൊരു പുരോഗതിയും ആരോഗ്യ നിലയിൽ രേഖപ്പെടുത്തിയിട്ടില്ല. ലോകത്തെ വലിയ കോടീശ്വരന്മാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ്. ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകുന്നത്. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്. ട്യൂബ് വഴിയാണ് ഭക്ഷണം നൽകി വരുന്നത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ മരണം സംഭവിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മകൻ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ കൈവിടാതെയാണ് അൽ വലീദ് രാജകുമാരന്റെ മാതാപിതാക്കൾ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.