Pravasi; കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരണപ്പെട്ടു. കണ്ണൂർ സ്വദേശി ഗിരീഷ്‌കുമാർ നരിക്കുറ്റി ( 64 ) ആണ് മരണപ്പെട്ടത്. 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയതായിരുന്നു ഇദ്ദേഹം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 എന്നാൽ ഗിരീഷ് നേരത്തെ ജോലി ചെയ്ത സ്ഥാപന ഉടമയുടെ അഭ്യർത്ഥന പ്രകാരം രണ്ട് മാസം മുമ്പ് വീണ്ടും കുവൈത്തിലേക്ക് മടങ്ങി എത്തുകയായിരുന്നു. നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ ശ്രീഷ. മക്കൾ കൃഷ്ണ, വൈഷ്ണ.