Posted By ashly Posted On

Kuwait’s Inflation: ദൈനംദിന ജീവിതത്തിന് ചെലവേറുന്നു; കുവൈത്തിന്‍റെ പണപ്പെരുപ്പം വർഷം തോറും വർധിക്കുന്നത് 2.41%

Kuwait’s Inflation കുവൈത്ത് സിറ്റി: മാർച്ചിൽ കുവൈത്തിന്‍റെ ഉപഭോക്തൃ വില സൂചിക (സിപിഐ) വാർഷികാടിസ്ഥാനത്തിൽ 2.41 ശതമാനം വർദ്ധിച്ചു. ഞായറാഴ്ച സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) ആണ് കണക്കുകൾ പുറത്തുവിട്ടത്. ഫെബ്രുവരിയെ അപേക്ഷിച്ച്, മാർച്ചിൽ കുവൈത്തിലെ പണപ്പെരുപ്പം പ്രതിമാസ അടിസ്ഥാനത്തിൽ 0.29 ശതമാനം വർദ്ധിച്ചതായി സിഎസ്ബി പറഞ്ഞു. ഗതാഗതം ഒഴികെയുള്ള ഭക്ഷണം, ആരോഗ്യം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി പ്രധാന വിഭാഗങ്ങളിലെ വിലക്കയറ്റമാണ് വാർഷിക സിപിഐ വര്‍ധനവിന് കാരണമായത്. സിഎസ്ബിയുടെ കണക്കനുസരിച്ച്, ഭക്ഷ്യ പാനീയങ്ങൾ ഗ്രൂപ്പിന്റെ സിപിഐ മാർച്ചിൽ വാർഷികാടിസ്ഥാനത്തിൽ 4.99 ശതമാനം വർധിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 സിഗരറ്റും പുകയിലയും ഗ്രൂപ്പിന്റെ സിപിഐ ഇതേ കാലയളവിൽ 0.07 ശതമാനം നേരിയ വർധനവ് രേഖപ്പെടുത്തി. വസ്ത്ര വിഭാഗത്തിൽ 4.26 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഭവന സേവനങ്ങൾ വിഭാഗത്തിലെ വിലകൾ 0.74 ശതമാനം, ഗൃഹോപകരണങ്ങൾ ഗ്രൂപ്പിലെ പണപ്പെരുപ്പം 3.46 ശതമാനം എന്നിങ്ങനെയാണ് വര്‍ധിച്ചത്. ആരോഗ്യ വിഭാഗത്തിന്‍റെ വില സൂചികയിൽ 3.79 ശതമാനം വർധനവ് രേഖപ്പെടുത്തി. അതേസമയം, ഗതാഗത ഗ്രൂപ്പിന്റെ വില സൂചിക കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 0.98 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആശയവിനിമയ വിഭാഗത്തിൽ വാർഷികാടിസ്ഥാനത്തിൽ 0.72 ശതമാനം, വിനോദ, സാംസ്കാരിക വിഭാഗത്തിൽ 1.92 ശതമാനം, വിദ്യാഭ്യാസ വിഭാഗത്തിൽ 0.87 ശതമാനം എന്നിങ്ങനെ വര്‍ധനവ് രേഖപ്പെടുത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *