Posted By ashly Posted On

Online Classes in Kuwait: ശക്തമായ പൊടിക്കാറ്റ്: കുവൈത്തിലെ സ്കൂളുകളില്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍

Online Classes in Kuwait: കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്കൂളുകളില്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍. തിങ്കളാഴ്ച വൈകുന്നേരം മുതൽ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ചൊവ്വാഴ്ചയും പൊടിക്കാറ്റ് ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതേത്തുടർന്ന്, രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾ ഓൺലൈൻ മുഖേന ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. മന്ത്രാലയത്തിന്‍റെ ഉത്തരവിനെത്തുടർന്ന് കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ സർക്കുലർ പുറപ്പെടുവിച്ചു. ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയതിന് പുറമെ ചില ഇന്ത്യൻ സ്കൂളുകൾക്ക് അവധിയും നൽകിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *