
Malayali Expat Suicide in Kuwait: കുവൈത്തിൽ എത്തിയിട്ട് രണ്ട് മാസം; പ്രവാസി മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ
Malayali Expat Suicide in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുവാവിനെ കുവൈത്തിലെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് നീലേശ്വരം കൊമ്പന്‍തവടി പരപ്പ കൊച്ചുവീട്ടിൽ ആദര്‍ശ് രാജു (28) വിനെയാണ് വ്യാഴാഴ്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദർശ് ഡ്രൈവറായി ജോലി ചെയ്യുന്ന സഅദ് അബ്ദുള്ള സിറ്റി പ്രദേശത്തെ തൊഴിലുടമയായ സ്വദേശിയുടെ വീട്ടിലാണ് ആദര്‍ശിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX ജനുവരിയിലാണ് ആദര്‍ശ് ഡ്രൈവര്‍ ജോലിക്കായി കുവൈത്തില്‍ എത്തിയത്. അവിവാഹിതനാണ്. കൊമ്പന്‍തവടി പരപ്പ കൊച്ചു വീട്ടില്‍ രാജുവിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അര്‍ജുന്‍, ബിന്ദുജ. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Comments (0)