
Malayali Expat Died in Kuwait: മകന് ജോലി തരമാക്കാന്‍ രാവിലെ ബയോഡാറ്റ അയച്ചു നല്‍കി, വൈകീട്ട് മരണവിവരം; വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍
Malayali Expat Died in Kuwait: കുവൈത്ത് സിറ്റി: കുവൈത്തില്‍ മരിച്ച മലയാളി കെപി അബ്ദുല്‍ ഖാദറിന്‍റെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍. കാസര്‍കോട് തൃക്കരിപ്പൂര്‍ കൈക്കോട്ട്കടവ് സ്വദേശി കെ പി അബ്ദുല്‍ ഖാദര്‍ (62) ഹൃദയാഘാതം മൂലമാണ് മരിച്ചത്. കഴിഞ്ഞ 38 വര്‍ഷത്തിലേറെയായി കുവൈത്തിലുളള അബ്ദുള്‍ ഖാദര്‍ നിലവില്‍ ഖൈറാന്‍ പ്രദേശത്തെ ഒരു ഹോട്ടലിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടില്‍ ഡി ഫാം കഴിഞ്ഞ മകന്‍ സക്കീര്‍ ഹുസൈന് കുവൈത്തില്‍ ജോലി തരമാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ അബ്ദുല്‍ ഖാദര്‍ സുഹൃത്തുകള്‍ക്ക് ബയോഡേറ്റ അയച്ച് നല്‍കിയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX പരിചയക്കാരോട് ഫോണില്‍ ജോലി കാര്യം സൂചിപ്പിക്കുകയും ചെയ്തു. വൈകിട്ട് മരണവിവരമാണ് സുഹൃത്തുകള്‍ അറിയുന്നത്. ഞായറാഴ്ച ജോലി സ്ഥലത്ത് വെച്ചാണെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണമടയുകയായിരുന്നു. ഭാര്യ-സീനത്ത്, മക്കള്‍-സക്കീര്‍ ഹുസൈന്‍, നകാശ്, റിസാന. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)